പുറത്തു മഴ ചീറ്റിയും
അലമുറയിട്ടും കരഞ്ഞു കൊണ്ടിരുന്നു.
ചാറ്റല്‍ ഏറ്റു കട്ടിലില്‍ കിടക്കവേ
ഞാന്‍ മഴയോട് ചോദിച്ചു.
നീ എന്തിന് ഇങ്ങനെ പൊട്ടികരയുന്നു?
ചിലതു പെയ്തുതന്നെ തീരണം,
അതിനാല്‍ ശാന്തമായ് കരഞ്ഞുകൊള്‍ക...
നിന്റെ മഴത്തുള്ളികളുടെ താളവും
സംഗീതവും നിനക്കു കുളിര്‍മ നല്കട്ടെ...
അവ നിനക്ക് ശാന്തി പകരട്ടെ...
ഇങ്ങനെ അലറികരഞ്ഞാല്
നീയും ഞാനും, നിന്നെ
കണ്ടും കേട്ടും കൊണ്ടിരിക്കുന്നവര്‍
ഒക്കെയും നിരാശരാകും!
Sunday, October 25, 2009
Subscribe to:
Post Comments (Atom)
4 comments:
:)
ഇത് കേള്‍ക്കൂ ....
ഭൂമിയില്‍ ഒരു ഭാഷയും ഒരു സംസാരരീതിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ ...
കിഴക്ക് നിന്ന് വന്നവര്‍ ഷീനാറില്‍ ഒരു സമതലപ്രദേശം കണ്ടെത്തി അവിടെ പാര്‍പ്പ് ഉറപ്പിച്ചു .നമുക്ക് ഇഷ്ടികയുണ്ടാക്കി ചുട്ടെടുക്കാം എന്നവര്‍ പറഞ്ഞു .അങ്ങനെ കല്ലിനു പകരം ഇഷ്ടികയും കുമ്മായത്തിനു പകരം കളിമണ്ണും അവര്‍ ഉപയോഗിച്ചു. അവര്‍ പരസ്പരം പറഞ്ഞു: "നമുക്ക് ഒരു പട്ടണവും ആകാശം മുട്ടുന്ന ഒരു ഗോപുരവും പണി തീര്‍ത്ത് ..നമ്മെ നില നിര്‍ത്താം ...അല്ലെങ്കില്‍ നാം ഭൂമുഖത്താകെ ചിന്നിച്ചിതറിപ്പോവും ...!!!"
മനുഷ്യന് നിര്‍മ്മിച്ച നഗരവും ഗോപുരവും കാണാന്‍ ദൈവം ഇറങ്ങി വന്നു .
ദൈവം പറഞ്ഞു :
"അവരിപ്പോള്‍ ഒരു ജനതയാണ് ;അവര്‍ക്കിപ്പോള്‍ ഒരു ഭാഷയാണ് .അവര്‍ ചെയ്യാനിരിക്കുന്നതിന്റെ തുടക്കമേ..ആയിട്ടുള്ളൂ ...!ചെയ്യാന്‍ ഒരുംബെടുന്നതെന്തും
അവര്‍ക്കിനി അസാധ്യമായിരിക്കില്ല."
എന്തിനേയും ഭയക്കാത്ത ആ മനുഷ്യ ശക്തിയെ ഭയന്നത്രേ ..ദൈവം ജനതയുടെ ഭാഷ ഭിന്നിപ്പിച്ചതും ,അവരെ നാടാകെ ചിതറിച്ചതും...."
now planning to write in blogs....
http://aryadathan.blogspot.com/
some dreams are to be left hidden without expressing them in words.
your malayalam blogging..little bit bad.....
have a look into
http://palappoovu.blogspot.com
Post a Comment