എന്റെ പ്രണയം
അകാല മൃത്യു അടഞ്ഞ്
മണ്ണിനടിയില്‍ ജീര്‍ണ്ണിച്ച
ഒരു ശവംപോലെയാണ്.
അതില്‍ ഇനി ബാക്കിയുള്ളത്
കീടങ്ങള്‍ തിന്നുന്ന ചീഞ്ഞ മാംസവും
എല്ലില്‍ പിടിച്ചു കയറുന്ന ചിതലും മാത്രമാണ്.
മണ്ണില്‍ അലിഞ്ഞു ചേരുന്ന
ശിഷ്ട ഭാഗത്തിന്റെ ദുഷിച്ച
ഗന്ധമാണ് എന്റെ പ്രണയത്തെ
എനിക്ക് ഓര്മ പെടുത്തുന്നത്.