Sunday, October 25, 2009

പുറത്തു മഴ ചീറ്റിയും
അലമുറയിട്ടും കരഞ്ഞു കൊണ്ടിരുന്നു.
ചാറ്റല്‍ ഏറ്റു കട്ടിലില്‍ കിടക്കവേ
ഞാന്‍ മഴയോട് ചോദിച്ചു.

നീ എന്തിന് ഇങ്ങനെ പൊട്ടികരയുന്നു?
ചിലതു പെയ്തുതന്നെ തീരണം,
അതിനാല്‍ ശാന്തമായ്‌ കരഞ്ഞുകൊള്‍ക...

നിന്‍റെ മഴത്തുള്ളികളുടെ താളവും
സംഗീതവും നിനക്കു കുളിര്‍മ നല്‍കട്ടെ...
അവ നിനക്ക് ശാന്തി പകരട്ടെ...

ഇങ്ങനെ അലറികരഞ്ഞാല്‍
നീയും ഞാനും, നിന്നെ
കണ്ടും കേട്ടും കൊണ്ടിരിക്കുന്നവര്‍
ഒക്കെയും നിരാശരാകും!

Wednesday, July 22, 2009

എന്‍റെ പ്രണയം

അകാല മൃത്യു അടഞ്ഞ്

മണ്ണിനടിയില്‍ ജീര്‍ണ്ണിച്ച

ഒരു‌ ശവംപോലെയാണ്.

അതില്‍ ഇനി ബാക്കിയുള്ളത്

കീടങ്ങള്‍ തിന്നുന്ന ചീഞ്ഞ മാംസവും

എല്ലില്‍ പിടിച്ചു കയറുന്ന ചിതലും മാത്രമാണ്.

മണ്ണില്‍ അലിഞ്ഞു ചേരുന്ന

ശിഷ്ട ഭാഗത്തിന്റെ ദുഷിച്ച

ഗന്ധമാണ് എന്‍റെ പ്രണയത്തെ

എനിക്ക് ഓര്‍മ പെടുത്തുന്നത്.

Tuesday, July 21, 2009

നിന്നെയോ മറക്കാന്‍ ശ്രമിച്ചത് ?!
ഞാനൊരു വിധ്ധി

കാറ്റില്‍ പറക്കുന്ന അപ്പൂപ്പന്‍ താടിപോലെ
നിന്‍റെ സ്നേഹം ഇടയ്ക്ക് ഇടെ
എന്‍റെ മനസ്സിന്‍ പടിയില്‍
ശാന്തമായ്‌ വന്നു പതിഞ്ഞു.

ഞാനത് ഓരോ തവണയും
ഗദ്ഗദത്തോടെ എടുത്ത്
നെടുവീര്‍പ്പുകള്‍ ആല്‍
പറത്തിവിട്ടു എന്‍റെ ഭൂതകാലത്തിലേക്ക് ...

എങ്കിലും നീ എന്നെ വിട്ടുപോവാതെ
കാറ്റില്‍ തത്തി കളിച്ച് ഒടുവില്‍
എന്‍റെ അരികില്‍ തന്നെ വന്നു വീണുകൊണ്ടിരുന്നു !!!
നിന്‍ രോമകൂപങ്ങളിലൂടെ ആഴ്ന്നിറങ്ങി,
നിന്‍ വിയര്‍പ്പില്‍ കുളിച്ച്, നിന്‍റെ ഉള്ളില്‍
അലിഞ്ഞിരിക്കുന്നു ഈ ഞാന്‍ !

നിന്നില്‍ ഇപ്പോള്‍ എന്‍റെ ഗന്ധമുണ്ട്,
നിന്നില്‍ ഇപ്പോള്‍ എന്‍റെ ആത്മാവുണ്ട്.

അവ നിന്നില്‍ നിക്ഷേപ്പിച്ച് ഞാന്‍
എന്നെ തന്നെ നോക്കി കാണുന്നു, നിന്നിലൂടെ !!!

Thursday, May 21, 2009

മരണമൊരു മായയോ?

മായയോ ജീവിതം?

ജീവിതം മായയായി

മരണവും മായയായി

ഉഴറി അലഞ്ഞു എന്നിലെ ആത്മാവ് .

ഹൃദ്യമാം ഒരു ഗാനം

കേള്‍പൂ വിദൂരതയില്‍ എങ്ങോ...

നിതാന്തമാം വിഷാദ

സ്മരണ ഉണര്‍ത്തുന്നു ആ ഗാനം.

ഇമകള്‍ ചിമ്മി,

ഓര്‍മ്മകള്‍ മായ്കാന്‍ ശ്രമിക്കവേ

കാതുകള്‍, ആ ഗാനം

പലവുരി നുകര്‍ന്നു.

പ്രിയനേ...

ഈ വേര്‍പാടിന്‍ നൊമ്പരം അറിയുന്നുവോ?

നീ അറിഞ്ഞില്ലെങ്ങിലും

വൃതാ ചോതിപ്‌പൂ ഞാന്‍ .